കഴിഞ്ഞ ഏപ്രില്‍ 29.......അന്ന് ഞങ്ങളുടെ 12-മത് വിവാഹവാര്‍ഷികം ആയിരുന്നു.തിരിഞ്ഞ് നോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.12 വര്‍ഷം പോയത് എത്രപെട്ടന്നാണ്.അന്നത്തെ ആ 18 വയസ്സ്കാരിയില്‍നിന്ന് ഞാന്‍ വല്ലാതെ മാറിയിരിക്കുന്നു.കോഴ്സ് പൂര്‍ത്തിയാക്കി തിരിച്ച് പോകുമ്പോള്‍ ആത്മഹത്യയായിരുന്നു മുന്നില്‍.തലേന്ന് സെമിത്തേരിയില്‍ മമ്മിയുടെ അടുത്ത് ചെന്നപ്പോഴും മമ്മിയോട് ഒന്നു മാത്രമാണ് പറഞ്ഞത്..”ഞാനും വരുന്നു മമ്മിയുടെ അടുത്തേക്ക്....എനിക്കിനി ജീവിക്കണ്ടാ...”എന്നു പറഞ്ഞ് കരയകയായിരുന്നു.സ്നേഹമില്ലാത്ത ആ വീട്ടില്‍,ഒരഭയാര്‍ത്ദിയേ പോലെ ജീവിക്കാന്‍ പറ്റാതായിരുന്നു.എണ്ടെ മനസ്സ് മനസിലാക്കിയ എന്റ്റെ പ്രിയ കൂട്ടുകാരികള്‍ അന്ന് രാത്രിമുഴുവന്‍ എനിക്ക് കാവലിരുന്നു....ഉപദേശിച്ചു.ആരുമില്ലാത്തവളല്ല ഞാന്‍..പപ്പ ഒഴിച്ച് എല്ലാ ബദ്ദുക്കളും ആ പട്ടണത്തിലുണ്ട്.ഞാനൊരു പെണ്‍കുട്ടിയായത് കൊണ്ട് ആരും എന്നെ ഏറ്റെടുക്കാന്‍ തയ്യാറായില്ല.എല്ലാവരും സമൂഹത്തില്‍ ഉന്നതനിലയിലുള്ളവരാണ്.അങ്ങനെ എല്ലാം അവസാനിപ്പിക്കാനുള്ള തീരുമനവുമായി പിറ്റേന്ന് ഞാന്‍ യാത്ര തിരിച്ചു...മനസ്സ് വല്ലാത്തൊരു അവസ്ധയിലായിരുന്നു...ബസ്സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുമ്പോളാണ് എന്റ്റെ കൂട്ടുകാരികളുടെ കൂടെ ജോലിചെയ്യുന്ന കുറച്ചുപേര്‍ എന്റ്റെ നാട്ടിലേക്ക് യാത്രപോവാന്‍ വന്നത്.കൂട്ടുകാരികള്‍ എന്നെ അവരെ ഏല്‍പ്പിച്ചു...ആ യാത്ര എന്റ്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു.........!
ആ ഒരുപറ്റം ചെറുപ്പക്കാര്‍ക്കിടയില്‍ എനിക്കു വേണ്ടിഒരാളെ ദൈവം കരുതി വച്ചിരുന്നു.ദൈവദൂതനെ പോലൊരാള്‍.അദ്ദേഹമെന്റ്റെ ജീവിതത്തിലേക്ക് കടന്നുവന്നു.അത് എന്നോടുള്ള അതിയായ സ്നേഹംകൊണ്ടോന്നുമല്ലയെന്ന് എനിക്കറിയാം..എന്നോടുള്ള സഹതാപം കൊണ്ടു ആ പാവം പെണ്‍കുട്ടിക്കൊരു ജീവിതം കൊടുക്കാമെന്നു കരുതി..എന്ന് അദ്ദേഹം ഇപ്പോഴും പറയും.എന്റ്റെ അവസ്ധയും മറീച്ചായിരുന്നില്ല.ആ വീട്ടില്‍ നിന്നൊരു രക്ഷപ്പെടല്‍ അത്രയേ ഞാനും കരുതിയിരുന്നുള്ളു.ഒരു 18 വയസ്സുകാരിയുടെ പൊട്ടത്തരം.അങ്ങനെ ഒരുപാട് വാഗ്വാദങ്ങള്‍ക്കും,പൊട്ടിത്തെറികള്‍ക്കും ഒടുവില്‍ രണ്ടു വീട്ടുകാരേയും സമ്മതിപ്പിച്ച് ഞങ്ങളുടെ വിവാഹം നടന്നു.എന്റ്റെ ജീവിതത്തിന് വീണ്ടും ചിറകു മുളച്ചു.പിന്നീട് ഞാനെന്റ്റെ വിട്ടിലേക്ക് തിരികെ പോയിട്ടില്ല.അദ്ദേഹമെന്നെ ഒരു കുറവും വരാതെ നോക്കുന്നു.ഈ 12 വര്‍ഷത്തിനിടക്ക് ഒരു വിഷമവും ഞാന്‍ അറിഞ്ഞിട്ടില്ല.വിവാഹം കഴിക്കുമ്പൊള്‍ ചെറിയ ശബളത്തില്‍ ജോലിചെയ്തിരുന്ന അദ്ദേഹം ഇന്ന് വിദേശത്ത് വലിയനിലയില്‍ ജോലിചെയ്യുന്നു.ഞങ്ങളൊന്നിച്ച് സുഖമായി കഴിയുന്നു.ദൈവം എനിക്കു തന്ന ഈ ജീവിതം ഒരു സ്ഫടികപാത്രം പോലെ പൊടിപിടിക്കാതെ, പോറലേല്‍ക്കാതെ,തഴെവീഴാതെ വളരെ സൂക്ഷിച്ച് ഞാന്‍ കാത്ത് സൂക്ഷിക്കുന്നു.അദ്ദേഹവും,മക്കളും മാത്രമാണെന്റ്റെ ലോകം..ദൈവം ഇന്നെനിക്കെല്ലാം തന്നു....പക്ഷേ എല്ലാത്തിലും എനിക്ക് വലുത് അദ്ദേഹത്തോടും,മക്കളൊടും ഒപ്പമുള്ള ഈ ജീവിതമാണ്.അദ്ദേഹമല്ലാതെ വേറൊരു സുഹ്രുത്ത് പോലും ഇന്നെനിക്കില്ല.ഒരു ദിവസം പോലും ഞങ്ങള്‍ പിരിഞ്ഞിരിക്കറില്ല.എന്നു കരുതി ഞങ്ങള്‍ വഴക്കടിക്കാറില്ല എന്നല്ലാട്ടോ...!ഒരു നിസ്സാരകാര്യത്തിനുപോലും ഞാന്‍ വഴക്കടിക്കും.ഇത്രയും വര്‍ഷമായിട്ടും 18 വയസ്സില്‍ ഒന്നും തിരിച്ചറിയാത്ത ആ പ്രായത്തില്‍ ഞാന്‍ എടുത്ത ആ തീരുമാനം ഒരിക്കലും ഒരു ബുദ്ധിമോശമായി എനിക്ക് തോന്നിയിട്ടില്ല.“ ഞങ്ങള്‍ സന്തുഷ്ടരാണ്”.........അന്നും.........ഇന്നും.......!
Monday, May 12, 2008
അമ്മ
നാളെ മദേഴ്സ്ഡെ ...അമ്മ എന്ന വാക്കു കേള്‍ക്കുമ്പോഴേ മനസ്സില്‍ ഒരു പുഞ്ചിരി വന്നു നിറയുന്നു.വാത്സല്യം നിറഞ്ഞുതുളുബുന്ന ഒരു മുഖം.ആരാണവള്‍?എന്റ്റ്മ്മയൊ?ജീവിതത്തിന്റ്റെ ഓരോ ഘട്ടങ്ങളിലും ആ അമ്മയുടെ സാനിധ്യം ഞാന്‍ കൊതിച്ചിരുന്നു.അടുത്തിരുന്നു ഒരുപാടു വിശേഷം പറയാന്‍.ആ മടിയില്‍ കിടന്നു കധ കേള്‍ക്കാന്‍.കെട്ടിപിടിച്ചു പൊട്ടികരയാന്‍......എന്നും കൊതിച്ചിരുന്നു ഞാന്‍.ബാല്യത്തിന്റ്റെ ഏതോ ഒരിടനാഴിയില്‍ ഞങ്ങളെ തനിച്ചാക്കി അവള്‍ ആ നിറനിലാവ് എങ്ങോമറഞ്ഞു.....എവിടെയാണ് നീ എന്നു നിശബ്ദം കരഞ്ഞ് കാണുന്നവരില്‍ നിന്നേ തിരഞ്ഞ് ഞാന്‍ നടന്നമ്മേ.......പിന്നീടുള്ള ജീവിത യാത്രയില്‍ ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ അങ്ങ് സ്വര്‍ഗത്തിലിരുന്നു നീ കാണുന്നുണ്ടാവുമല്ലോ?മമ്മീ................................ഇന്നും നിന്റ്റെ പുഞ്ചിരി മായാതെ എന്‍ മനസ്സില്‍ പൂത്തുനില്‍ക്കുന്നു....കാണുന്നുണ്ടോ നീ എന്നെ?ജീവിതത്തിണ്ടെ ഏകാന്തവഴിയില്‍ ഞാന്‍ എന്നും ഒറ്റക്കായിരുന്നു...പപ്പ ഞങ്ങളില്‍ നിന്നകന്നത് നീ കണ്ടില്ലേ മമ്മീ.....?നീ ഏല്‍പ്പിച്ചു പോയ നിന്‍ മക്കള്‍ മറ്റൊരു സ്ത്രീയുടെ കരാളഹസ്തങ്ങളില്‍ പെട്ട് പിടഞ്ഞത് നീ എങ്ങനെ സഹിച്ചു?എന്റ്റെ മക്കളെ നല്ലനിലയിലാക്കണം എന്നു നീ വിശ്വസിചേല്‍പ്പിച്ചവരുടെ കൈയ്യില്‍ നിന്റ്റെ മക്കളുടെ ജീവിതം ചിന്നിചിതറിയത് നീ അറിഞ്ഞില്ലേ?എനിക്കറീയാം എല്ലാം നീ അറിയുണ്ട്. നീ എന്നും എന്നൊടൊപ്പം ഉണ്ടായിരുന്നു.............കാറ്റായി....മഴയായി......പൂവായി.....എല്ലാം നീ എന്നോടൊപ്പം ഉണ്ട്.മമ്മീ...........................ഇന്ന് നിന്റ്റേ മകള്‍ ഒരമ്മയാണു........2മക്കളുടെ അമ്മ.....നീ എനിക്ക് തന്ന സ്നേഹം, തരാന്‍ കൊതിച്ച സ്നേഹം ഞാന്‍ അവര്‍ക്കു കൊടുക്കുന്നു.......എന്നില്‍ ഞാന്‍ നിന്നെ കാണുന്നു........കാരണം നിന്റ്റെ പ്രതിബിംബമാണ് ഞാനെന്നു എല്ലാവരും പറയുന്നു....ഇന്നു ഞാന്‍ സന്തുഷ്ടയാണ്.പക്ഷേ..... നിന്റ്റെ കുറാവ് ആര്‍ക്കും നികത്താന്‍ പറ്റാത്തിടത്തോളം ഞാന്‍ ആരുമില്ലാത്തവളാണ് മമ്മീ.......സ്നേഹം കൊതിക്കുന്ന എല്ലാ അമ്മമാര്‍ക്കും സ്നേഹിച്ചു കൊതിതീരാത്ത ഈ മകളുടെ ഹ്രുദയം നിറഞ്ഞ മദേഴ്സ് ഡേ അശംസകള്‍.........അമ്മയെ സ്നേഹിക്കുന്ന എല്ലാമക്കളോടും ഒരു വാക്ക്...അമ്മയ്ക്കു പകരം വയ്ക്കാന്‍ ഈ ലോകത്ത് ഒന്നുമില്ല..അമ്മ യാധാര്‍തദ്യ്മണെങ്കില്‍...അച്ച്ചന്‍ വെറും നിഴലാണ്...അമ്മയുടെ നഷ്ടത്തൊടെ ആരുമില്ലാതായവളാണ് ഞാന്‍...നിങ്ങള്‍ അമ്മയെ നിറഞ്ഞ മനസോടെ സ്നേഹിക്കൂ......ആ ചുണ്ടിലെ പുഞ്ചിരി മാറാതെ നില്‍ക്കട്ടെ.....അവര്‍ മനസ്സ് നിറഞ്ഞ് ജീവിക്കട്ടെ...അതൊരു പുണ്യമായി നിങ്ങളുടെ മക്കളുടെ ജീവിതത്തെ പ്രകാശപൂര്‍ണ്ണമാക്കട്ടെ......
Subscribe to:
Comments (Atom)