Monday, May 12, 2008

അമ്മ

നാളെ മദേഴ്സ്ഡെ ...അമ്മ എന്ന വാക്കു കേള്‍ക്കുമ്പോഴേ മനസ്സില്‍ ഒരു പുഞ്ചിരി വന്നു നിറയുന്നു.വാത്സല്യം നിറഞ്ഞുതുളുബുന്ന ഒരു മുഖം.ആരാണവള്‍?എന്റ്റ്മ്മയൊ?ജീവിതത്തിന്റ്റെ ഓരോ ഘട്ടങ്ങളിലും ആ അമ്മയുടെ സാനിധ്യം ഞാന്‍ കൊതിച്ചിരുന്നു.അടുത്തിരുന്നു ഒരുപാടു വിശേഷം പറയാന്‍.ആ മടിയില്‍ കിടന്നു കധ കേള്‍ക്കാന്‍.കെട്ടിപിടിച്ചു പൊട്ടികരയാന്‍......എന്നും കൊതിച്ചിരുന്നു ഞാന്‍.ബാല്യത്തിന്റ്റെ ഏതോ ഒരിടനാഴിയില്‍ ഞങ്ങളെ തനിച്ചാക്കി അവള്‍ ആ നിറനിലാവ് എങ്ങോമറഞ്ഞു.....എവിടെയാണ് നീ എന്നു നിശബ്ദം കരഞ്ഞ് കാണുന്നവരില്‍ നിന്നേ തിരഞ്ഞ് ഞാന്‍ നടന്നമ്മേ.......പിന്നീടുള്ള ജീവിത യാത്രയില്‍ ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ അങ്ങ് സ്വര്‍ഗത്തിലിരുന്നു നീ കാണുന്നുണ്ടാവുമല്ലോ?മമ്മീ................................ഇന്നും നിന്റ്റെ പുഞ്ചിരി മായാ‍തെ എന്‍ മനസ്സില്‍ പൂത്തുനില്‍ക്കുന്നു....കാണുന്നുണ്ടോ നീ എന്നെ?ജീവിതത്തിണ്ടെ ഏകാന്തവഴിയില്‍ ഞാന്‍ എന്നും ഒറ്റക്കായിരുന്നു...പപ്പ ഞങ്ങളില്‍ നിന്നകന്നത് നീ കണ്ടില്ലേ മമ്മീ.....?നീ ഏല്‍പ്പിച്ചു പോയ നിന്‍ മക്കള്‍ മറ്റൊരു സ്ത്രീയുടെ കരാളഹസ്തങ്ങളില്‍ പെട്ട് പിടഞ്ഞത് നീ എങ്ങനെ സഹിച്ചു?എന്റ്റെ മക്കളെ നല്ലനിലയിലാക്കണം എന്നു നീ വിശ്വസിചേല്‍പ്പിച്ചവരുടെ കൈയ്യില്‍ നിന്റ്റെ മക്കളുടെ ജീവിതം ചിന്നിചിതറിയത് നീ അറിഞ്ഞില്ലേ?എനിക്കറീയാം എല്ലാം നീ അറിയുണ്ട്. നീ എന്നും എന്നൊടൊപ്പം ഉണ്ടായിരുന്നു.............കാറ്റായി....മഴയായി......പൂവായി.....എല്ലാം നീ എന്നോടൊപ്പം ഉണ്ട്.മമ്മീ...........................ഇന്ന് നിന്റ്റേ മകള്‍ ഒരമ്മയാണു........2മക്കളുടെ അമ്മ.....നീ എനിക്ക് തന്ന സ്നേഹം, തരാന്‍ കൊതിച്ച സ്നേഹം ഞാന്‍ അവര്‍ക്കു കൊടുക്കുന്നു.......എന്നില്‍ ഞാ‍ന്‍ നിന്നെ കാണുന്നു........കാരണം നിന്റ്റെ പ്രതിബിംബമാണ് ഞാനെന്നു എല്ലാവരും പറയുന്നു....ഇന്നു ഞാന്‍ സന്തുഷ്ടയാണ്.പക്ഷേ..... നിന്റ്റെ കുറാവ് ആര്‍ക്കും നികത്താന്‍ പറ്റാത്തിടത്തോളം ഞാന്‍ ആരുമില്ലാത്തവളാണ് മമ്മീ.......സ്നേഹം കൊതിക്കുന്ന എല്ലാ അമ്മമാര്‍ക്കും സ്നേഹിച്ചു കൊതിതീരാത്ത ഈ മകളുടെ ഹ്രുദയം നിറഞ്ഞ മദേഴ്സ് ഡേ അശംസകള്‍.........അമ്മയെ സ്നേഹിക്കുന്ന എല്ലാമക്കളോടും ഒരു വാക്ക്...അമ്മയ്ക്കു പകരം വയ്ക്കാന്‍ ഈ ലോകത്ത് ഒന്നുമില്ല..അമ്മ യാധാര്‍തദ്യ്മണെങ്കില്‍...അച്ച്ചന്‍ വെറും നിഴലാണ്...അമ്മയുടെ നഷ്ടത്തൊടെ ആരുമില്ലാതായവളാണ് ഞാന്‍...നിങ്ങള്‍ അമ്മയെ നിറഞ്ഞ മനസോടെ സ്നേഹിക്കൂ......ആ ചുണ്ടിലെ പുഞ്ചിരി മാറാതെ നില്‍ക്കട്ടെ.....അവര്‍ മനസ്സ് നിറഞ്ഞ് ജീവിക്കട്ടെ...അതൊരു പുണ്യമായി നിങ്ങളുടെ മക്കളുടെ ജീവിതത്തെ പ്രകാശപൂര്‍ണ്ണമാക്കട്ടെ......

4 comments:

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം ബൂലോഗത്തേക്ക്.

കഥ - kathha
ഹൃദയം - hr^dayam

rathisukam said...

സ്വാഗതം ബൂലോഗത്തേക്ക്

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

ആശംസകള്‍. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

chakky said...

കണ്ണൂരാന്‍,രതിസുഖം,വിടരുന്ന മൊട്ടുകള്‍ നന്ദി എല്ലാവര്‍ക്കും...വീണ്ടും സ്വാഗതം...