പിറ്റേന്ന് രാവിലെ വലിയ ബഹളം കേട്ടാണ് ഞങ്ങളെല്ലാം ഉണര്‍ന്നത്.നേരിയ വിറയലോടെ ഞാന്‍ അടുക്കളയിലേക്ക് ഓടി.അടുക്കളയുടെ വാതില്‍ക്കലേക്ക് ഞാന്‍ കടന്നതും എന്നെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ എന്തോ ഒന്ന് ചീറിപാഞ്ഞ് പോയി മുറ്റത്തിനപ്പുറത്തുള്ള ഒരു പാറയില്‍ തട്ടി തെറിച്ച് വീണ്ടും മുറ്റത്തേക്ക് തന്നെ വന്നു വീണു.ഒരു നിമിഷത്തിന്റ്റെ വ്യത്യാസത്തിലാണ് ഞാന്‍ രക്ഷപ്പെട്ടത്.ഒച്ചകേട്ട് എല്ലാവരും ഓടിവന്നു.ഞാന്‍ എന്താണ് സംഭവിച്ചത് എന്നറിയാതെ സ്തംഭിച്ച് നില്‍ക്കുകയാണ്.കലിതുള്ളികൊണ്ട് അമ്മ അടുക്കളയില്‍ നിന്നും ഇറങ്ങിവന്നു.പേടിയും, വിറയലും കാരണം എനിക്കൊരടിപോലും നീങ്ങാന്‍ പറ്റുന്നില്ല.പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തംകൊളുത്തി പട എന്ന നിലയിലായി ഞാന്‍.പുലിമടയില്‍ നിന്ന് രക്ഷപെട്ടെന്ന് ആശ്വസിച്ചിരുന്ന ഞാന്‍ ഒരു സിംഹത്തിന്റ്റെ വായിലാണ് തലവെച്ച് കൊടുത്തിരിക്കുന്നത് എന്ന് എനിക്ക് തീര്‍ച്ചയായി.ഇത് വായിക്കുന്ന നിങ്ങള്‍ക്കാര്‍ക്കും ഒരുപക്ഷെ എന്റ്റെ ആ അവസ്ധ മനസിലാക്കാന്‍ പറ്റിയെന്ന് വരില്ല.....ഇപ്പോള്‍ ഇതെഴുതുമ്പോഴും അതോര്‍ത്ത് എന്റ്റെ കൈകള്‍ വല്ലാതെ വിറക്കുന്നു....!
അമ്മ എന്റ്റെ മുന്നില്‍ നിന്ന് കലിതുള്ളി എന്തൊക്കെയാണ് പറഞ്ഞതെന്ന് ഞാന്‍ കേട്ടില്ല.അത്തരമൊരവസ്ധയിലായിരുന്നു ഞാന്‍.നടുക്കത്തില്‍ നിന്നുണര്‍ന്നപ്പോള്‍ എന്റ്റടുത്ത് ഭര്‍ത്താവും,അനിയന്മാരും ഉണ്ട്.അവരാകെ പേടിച്ച് നില്‍ക്കുകയാണ്....എന്റ്റവസ്ധ കണ്ടിട്ട്.അമ്മ കലിതുള്ളിപറമ്പിലേക്ക് ഇറങ്ങിപ്പോയി.അമ്മ പോയീയെന്നുറപ്പായ ശേഷമാണ്,അവരെന്നെ ആശ്വസിപ്പിക്കാന്‍ വന്നത്.ആശ്വാസവാക്കുകള്‍ക്കൊടുവില്‍ മുറ്റത്തേക്ക് തെറിച്ചു പോയ സാധനം എന്തെന്നറിയാന്‍ എനിക്ക് ആകാംക്ഷയായി.ഞാന്‍ ചെന്ന് നോക്കുമ്പോള്‍ കണ്ടത് ഇന്നലെ കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞ് ഞാന്‍ കറിവച്ച ആ ചട്ടി ചളുങ്ങികൂടി കിടക്കുന്നു.അതെന്നെ ദയനീയഭാവത്തില്‍ നോക്കുന്നത് പോലെ എനിക്ക് തോന്നി.എന്റ്റെ കൈ തൊട്ടത്കൊണ്ടല്ലേ അതിന് ഇങ്ങനെ ഒരവസ്ധ എന്നാലോചിച്ചപ്പോള്‍ എനിക്ക് വല്ലായ്മ തോന്നി.എന്റ്റെ മനസും,ആ ചട്ടിയും,ഏകദേശം ഒരേ അവ്സ്ധയിലായിരുന്നു.ഇനി എന്തിനാണ് ഇത്രയും ബഹളവും,ചട്ടിയെടുത്ത് എറിഞ്ഞതും മറ്റും ഉണ്ടായത് എന്നറിയേണ്ടേ?എനിക്കും ആദ്യം ഒന്നും മനസിലായില്ല.പിന്നീട് ഭര്‍ത്താവ് പറഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്.ആദ്യമായി അടുക്കളയില്‍ കേറിയതിന്റ്റേ സംഭ്രമത്തില്‍ എനിക്കൊരു അബദ്ധം പറ്റി......!കറിയില്‍ മഞ്ഞള്‍ ചേര്‍ത്തില്ല.....!രാത്രിയില്‍ മണ്ണെണ്ണ വിളക്കിന്റ്റെ വെളിച്ചത്തില്‍ അമ്മക്കത് മനസിലായില്ല...രാവിലെ പാത്രം കഴുകാന്‍ എടുത്തപ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത്.....ഇതാണ് സംഭവം...
എങ്ങനെയുണ്ട് സുഹ്രുത്തുക്കളെ....ഭര്‍ത്താവിന്റ്റെ വീട്ടിലെ എന്റ്റെ ആദ്യ അനുഭവം?ആ ചട്ടിയോട് എനിക്കിപ്പോഴും വല്ലാത്ത സഹതാപം തോന്നും.......കാരണം ആദ്യ എറിയലിനു ശേഷം അതിന്റ്റെ ജന്മം എറുകൊള്ളാന്‍ മാത്രമുള്ളതായിരുന്നു.കഴിഞ്ഞതവണ ലീവിനു പോയപ്പോഴും ഞാനതിനെ കണ്ടു...!ഇപ്പോള്‍ അതിന്റ്റെ സ്ധാനം മുറ്റത്തെ തെങ്ങിഞ്ചുവട്ടിലാണ്.ഏറിന് ഇപ്പോഴും ഒരു കുറവും ഇല്ല.അടുപ്പിലെ ചാരംവാരിയശേഷം അതിനെ മുറ്റത്തേക്ക് വലിച്ചെറിയും....തൊഴുത്തിലെ ചാണകം വാരാനും അതിനെ ഉപയോഗിക്കും...ആ ചട്ടിയ്ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ അത് പണ്ടേ വല്ല ആക്രികച്ചവടക്കാരന്റ്റേയും കൂടെ ഓടിപ്പോയേനെ....!എന്റ്റെ രാശിയില്ലാത്ത കൈയുടെ ഫലം അനുഭവിക്കാനായിരിക്കും അതിന്റ്റെ വിധി...!എന്തായാലും പിന്നീടൊരിക്കലും കറിവയ്ക്കുമ്പോള്‍ എതൊക്കെ മറന്നാലും മഞ്ഞള്‍ ചേര്‍ക്കാന്‍ ഞാന്‍ മറക്കാറില്ല........!
Subscribe to:
Post Comments (Atom)
2 comments:
അമ്മായിയമ്മമാര്‍ ... കൈതമുള്ള് പോലെ..അല്ലെ?
മേലോട്ടും,കീഴോട്ടും ഉഴിയാന്‍ പ്രയാസം..
സത്യസന്ധമായ പോസ്റ്റ് ഇഷ്ടപ്പെട്ടു..ഇത്രേം തുറന്നു പറയാന്‍ ഒക്കെ ധൈര്യം ഉണ്ടോ?
സ്മിത.....നന്ദി....വായിച്ച് അഭിപ്രായം അറിയിച്ചതിന്.......ധൈര്യം താനെ വന്നതാണ്...നേരെ നിന്ന് പറയാന്‍ ധൈര്യമില്ല കേട്ടോ..
Post a Comment