കഴിഞ്ഞ ഏപ്രില്‍ 29.......അന്ന് ഞങ്ങളുടെ 12-മത് വിവാഹവാര്‍ഷികം ആയിരുന്നു.തിരിഞ്ഞ് നോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.12 വര്‍ഷം പോയത് എത്രപെട്ടന്നാണ്.അന്നത്തെ ആ 18 വയസ്സ്കാരിയില്നിന്ന് ഞാന്‍ വല്ലാതെ മാറിയിരിക്കുന്നു.കോഴ്സ് പൂര്‍ത്തിയാക്കി തിരിച്ച് പോകുമ്പോള്‍ ആത്മഹത്യയായിരുന്നു മുന്നില്‍.തലേന്ന് സെമിത്തേരിയില്‍ മമ്മിയുടെ അടുത്ത് ചെന്നപ്പോഴും മമ്മിയോട് ഒന്നു മാത്രമാണ് പറഞ്ഞത്..”ഞാനും വരുന്നു മമ്മിയുടെ അടുത്തേക്ക്....എനിക്കിനി ജീവിക്കണ്ടാ...”എന്നു പറഞ്ഞ് കരയകയായിരുന്നു.സ്നേഹമില്ലാത്ത ആ വീട്ടില്‍,ഒരഭയാര്ത്ദിയേ പോലെ ജീവിക്കാന്‍ പറ്റാതായിരുന്നു.എണ്ടെ മനസ്സ് മനസിലാക്കിയ എന്റ്റെ പ്രിയ കൂട്ടുകാരികള്‍ അന്ന് രാത്രിമുഴുവന്‍ എനിക്ക് കാവലിരുന്നു....ഉപദേശിച്ചു.ആരുമില്ലാത്തവളല്ല ഞാന്‍..പപ്പ ഒഴിച്ച് എല്ലാ ബദ്ദുക്കളും ആ പട്ടണത്തിലുണ്ട്.ഞാനൊരു പെണ്‍കുട്ടിയായത് കൊണ്ട് ആരും എന്നെ ഏറ്റെടുക്കാന്‍ തയ്യാറായില്ല.എല്ലാവരും സമൂഹത്തില്‍ ഉന്നതനിലയിലുള്ളവരാണ്.അങ്ങനെ എല്ലാം അവസാനിപ്പിക്കാനുള്ള തീരുമനവുമായി പിറ്റേന്ന് ഞാന്‍ യാത്ര തിരിച്ചു...മനസ്സ് വല്ലാത്തൊരു അവസ്ധയിലായിരുന്നു...ബസ്സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുമ്പോളാണ് എന്റ്റെ കൂട്ടുകാരികളുടെ കൂടെ ജോലിചെയ്യുന്ന കുറച്ചുപേര്‍ എന്റ്റെ നാട്ടിലേക്ക് യാത്രപോവാന്‍ വന്നത്.കൂട്ടുകാരികള്‍ എന്നെ അവരെ ഏല്‍പ്പിച്ചു...ആ യാത്ര എന്റ്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു.........!
ആ ഒരുപറ്റം ചെറുപ്പക്കാര്‍ക്കിടയില്‍ എനിക്കു വേണ്ടിഒരാളെ ദൈവം കരുതി വച്ചിരുന്നു.ദൈവദൂതനെ പോലൊരാള്‍.അദ്ദേഹമെന്റ്റെ ജീവിതത്തിലേക്ക് കടന്നുവന്നു.അത് എന്നോടുള്ള അതിയായ സ്നേഹംകൊണ്ടോന്നുമല്ലയെന്ന് എനിക്കറിയാം..എന്നോടുള്ള സഹതാപം കൊണ്ടു ആ പാവം പെണ്‍കുട്ടിക്കൊരു ജീവിതം കൊടുക്കാമെന്നു കരുതി..എന്ന് അദ്ദേഹം ഇപ്പോഴും പറയും.എന്റ്റെ അവസ്ധയും മറീച്ചായിരുന്നില്ല.ആ വീട്ടില്‍ നിന്നൊരു രക്ഷപ്പെടല്‍ അത്രയേ ഞാനും കരുതിയിരുന്നുള്ളു.ഒരു 18 വയസ്സുകാരിയുടെ പൊട്ടത്തരം.അങ്ങനെ ഒരുപാട് വാഗ്വാദങ്ങള്‍ക്കും,പൊട്ടിത്തെറികള്‍ക്കും ഒടുവില്‍ രണ്ടു വീട്ടുകാരേയും സമ്മതിപ്പിച്ച് ഞങ്ങളുടെ വിവാഹം നടന്നു.എന്റ്റെ ജീവിതത്തിന് വീണ്ടും ചിറകു മുളച്ചു.പിന്നീട് ഞാനെന്റ്റെ വിട്ടിലേക്ക് തിരികെ പോയിട്ടില്ല.അദ്ദേഹമെന്നെ ഒരു കുറവും വരാതെ നോക്കുന്നു.ഈ 12 വര്‍ഷത്തിനിടക്ക് ഒരു വിഷമവും ഞാന്‍ അറിഞ്ഞിട്ടില്ല.വിവാഹം കഴിക്കുമ്പൊള്‍ ചെറിയ ശബളത്തില്‍ ജോലിചെയ്തിരുന്ന അദ്ദേഹം ഇന്ന് വിദേശത്ത് വലിയനിലയില്‍ ജോലിചെയ്യുന്നു.ഞങ്ങളൊന്നിച്ച് സുഖമായി കഴിയുന്നു.ദൈവം എനിക്കു തന്ന ഈ ജീവിതം ഒരു സ്ഫടികപാത്രം പോലെ പൊടിപിടിക്കാതെ, പോറലേല്‍ക്കാതെ,തഴെവീഴാതെ വളരെ സൂക്ഷിച്ച് ഞാന്‍ കാത്ത് സൂക്ഷിക്കുന്നു.അദ്ദേഹവും,മക്കളും മാത്രമാണെന്റ്റെ ലോകം..ദൈവം ഇന്നെനിക്കെല്ലാം തന്നു....പക്ഷേ എല്ലാത്തിലും എനിക്ക് വലുത് അദ്ദേഹത്തോടും,മക്കളൊടും ഒപ്പമുള്ള ഈ ജീവിതമാണ്.അദ്ദേഹമല്ലാതെ വേറൊരു സുഹ്രുത്ത് പോലും ഇന്നെനിക്കില്ല.ഒരു ദിവസം പോലും ഞങ്ങള്‍ പിരിഞ്ഞിരിക്കറില്ല.എന്നു കരുതി ഞങ്ങള്‍ വഴക്കടിക്കാറില്ല എന്നല്ലാട്ടോ...!ഒരു നിസ്സാരകാര്യത്തിനുപോലും ഞാന്‍ വഴക്കടിക്കും.ഇത്രയും വര്‍ഷമായിട്ടും 18 വയസ്സില്‍ ഒന്നും തിരിച്ചറിയാത്ത ആ പ്രായത്തില്‍ ഞാന്‍ എടുത്ത ആ തീരുമാനം ഒരിക്കലും ഒരു ബുദ്ധിമോശമായി എനിക്ക് തോന്നിയിട്ടില്ല.“ ഞങ്ങള്‍ സന്തുഷ്ടരാണ്”.........അന്നും.........ഇന്നും.......!
Subscribe to:
Post Comments (Atom)
9 comments:
എല്ലാം കൂടെ ഇങ്ങനെ അടകി പറയല്ലെ .. ഓരോ കൊച്ചു കാര്യങ്ങളും ഓരോ പോസ്റ്റ് അകു ..... മനോഹരം ആയിരിക്കും
സന്തുഷ്ടരായ്യിത്തെന്നെയിരിക്കുക ജീവിതാവസാനം വരെ...
തുടങ്ങീയതല്ലേയുള്ളു നവരുചിയന്‍..എന്തായാലും ഉപദേശത്തിനു നന്ദി....കേ...ട്ടോ...
നന്ദി പ്രിയാ....
ആശംസകള്‍!
പിന്നൊരു കാര്യം കളിയാക്കല്ല..തുടക്കത്തില്‍ എനിക്കൊരുപാട് പറ്റിയതുകൊണ്ട് പറയുന്നതാ..ഞാന്‍ പറഞ്ഞില്ലേലും വേറാരേലും പറയും..thha..ഥ,ndha=ന്ധ.
അഭയാര്‍തി,ബന്ദു എന്നീ തെറ്റുകള്‍ ആവര്‍ത്തിച്ചിരിക്കുന്നു.:-)(ഇത്ര അറിവുണ്ടായിട്ടും ഇതിലും ആന മണ്ടത്തരങ്ങള്‍ ഞാന്‍ എഴുതിക്കൂട്ടുന്നു)
എന്തായാലും മുന്നേറുക..:)
ആശംസകള്‍
യാത്ര തുടരൂ
ആശംസകള്‍....
ചക്കി എന്ന പേരു കണ്ടാണു ഇവിടെ എത്തിയത്.. എന്റെ ഒരു സഹോദരിയുടെ ഇഷ്ടപ്പെട്ട ചക്കിപ്പൂച്ച .. അവള് ബ്ലോഗ് തുടങ്ങിയോ എന്ന് സംശയിച്ചു..
പോസ്റ്റുകള്‍ 3 ഉം വായിച്ചു. അനുഭവങ്ങള്‍ പകര്ത്തിവെക്ക്മ്പോള് വായിക്കാനും ചിലതൊക്കെ മനസ്സില്‍ തട്ടി പ്രതിഫലിക്കാനു ഇടയാവുന്നു. താങ്കളുടെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളൊക്കെ നീങ്ങി പ്രകാശം വന്നല്ലോ.. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം ആര്‍ക്കും ഒന്നും നേടിത്തരുന്നില്ല.. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുക. സന്തോഷ പ്രദമായ ദാമ്പത്യ ജീവിതത്തിലും സന്താപങ്ങള്‍ കടന്നു വരാം.. എല്ലാ കലര്‍ന്നതല്ലേ ജീവിതം
വൈകിയണെങ്കിലും എല്ലാ ആശംസകളും നേരുന്നു..
എന്നും സന്തുഷ്ടരായിരിക്കട്ടെ... നന്മകള് നേരുന്നു.
വേഡ് വേരിഫിക്കേഷന് ഒഴിവാക്കിക്കൂടെ.?
Post a Comment